മഴക്കാല പൂർവ ശുചീകരണം

Thursday 04 June 2026 12:11 AM IST
ശുചീകരണം നഗരസഭാ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ജനകീയ കൂട്ടായ്മയിൽ കാഞ്ഞങ്ങാട് നഗരസഭ നടത്തുന്ന മഴക്കാലപൂർവ്വ ശുചീകരണത്തിന് പിന്തുണയുമായി മേലാങ്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരയാൽ ബ്രദേഴ്സ് ക്ലബ്ബ് അംഗങ്ങൾ നഗരസഭ ഏഴാം വാർഡിലെ വിവിധ സ്ഥലങ്ങൾ ശുചീകരിച്ചു. മേലാങ്കോട്, ദുർഗ സ്കൂൾ റോഡ്, സ്കൂൾ പരിസരം, അതിയാമ്പൂർ അമ്പലം റോഡ്, മേലാങ്കോട് കാഞ്ഞങ്ങാട് ടൗൺ റോഡ് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. സാംക്രമിക രോഗങ്ങൾ തടയുന്നതിനും പരിസരശുചിത്വം ഉറപ്പുവരുത്തുന്നതിനും നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾക്കു പിന്തുണയുമായാണ് കാഞ്ഞങ്ങാടും പരിസരവും ശുചീകരിച്ചത്. ശുചീകരണം നഗരസഭാ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ടി.കെ വിനോദ്, കെ. പവിത്രൻ, ടി. ബാബു, കെ.വി പ്രഭാകരൻ, എം. പ്രശോഭ്, കെ. സുധാകരൻ, സുരേശൻ സ്റ്റോർ തുടങ്ങിയവർ നേതൃത്വം നൽകി.