SignIn
Kerala Kaumudi Online
Thursday, 19 September 2024 1.33 PM IST

മദ്യനിരോധനസമിതി പ്രചരണ ജാഥ

Increase Font Size Decrease Font Size Print Page
liquar

തൃക്കരിപ്പൂർ: കേരള മദ്യ നിരോധന സമിതിയുടെ സംസ്ഥാന പ്രചാരണ ജാഥയുടെ ജില്ലയിലെ പര്യടനം സമാപിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ മദ്യനിയന്ത്രണ അധികാരം പുനഃസ്ഥാപിക്കുക, ബാറുകളും മദ്യശാലകളും അനുവദിക്കില്ലെന്നു പ്രഖ്യാപി ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ പര്യടനം നടത്തിയത്. ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ. ബാവ സമാപനയോഗം ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി ജില്ല പ്രസിഡന്റ് കെ.വി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ഡോ. വിൻസെന്റ് മാളിയേക്കൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ശംസുദ്ദീൻ ആയിറ്റി, ജാഥാ കോ-ഓർഡിനേറ്റർ ശശി വയനാട്, സെക്രട്ടേറിയറ്റ് അംഗം ചന്ദ്രൻ, കണ്ണൂർ, കാസർകോട് ജില്ല ഓർഗനൈസിംഗ് സെക്രട്ടറി ഉറുമീസ് തൃക്കരിപ്പൂർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KASARGOD, MADYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.