കൊല്ലം: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനവും അനുമോദനവും ഇന്ന് രാവിലെ മുതൽ കുണ്ടറ ജെ.വി കാസ്റ്റിൽ ഹോട്ടലിൽ നടക്കും. രാവിലെ 9ന് പാതക ഉയർത്തൽ. തുടർ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആൻ ഇൻട്രഡക്ഷൻ ടു ലബോറട്ടറി ഡോക്യുമെന്റേഷൻ പരിപാടിക്ക് കെ.ചന്ദ്രകുമാർ നേതൃത്വം നൽകും. 11ന് ജില്ലാ പ്രസിഡന്റ് ബിജോയ്.വി.തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലംവിള എക്സിബിഷന്റെയും മുഖത്തല ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുശീല വിദ്യാഭ്യാസ പരിപാടികളുടെയും ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് വിജയൻപിള്ള മുഖ്യപ്രഭാഷണവും മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രജീഷ് കുമാർ സംഘടനാ വിശദീകരണം നൽകും. യു.ഡി.എഫ് കുണ്ടറ നിയോജക മണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം മുതിർന്ന അംഗങ്ങളെ ആദരിക്കും. സംസ്ഥാന ട്രഷറർ ജോയിദാസ് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണവും തെക്കൻ മേഖലാ സെക്രട്ടറി നൗഷാദ് മേത്തർ പുതിയ അംഗങ്ങളെ ആദരിക്കലും നടത്തും.
മേഖലാ പ്രസിഡന്റ് ഐ.സി.ചെറിയാൻ സി.എം.ഇ സർട്ടിഫിക്കറ്റുകളുടെ വിതരണം നിർവഹിക്കും. ജില്ലാ സെക്രട്ടറി അബ്ദുൾ സത്താർ വാർഷിക റിപ്പോർട്ടും ട്രഷറർ ഐസക് തോമസ് വരവ് ചെലവ് കണക്കും അവതരിപ്പിക്കും. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സ്ഥാനാരോഹണവും ഉണ്ടാവും. മുൻ സംസ്ഥാന വൈസ് പ്രഡിഡന്റ് ടി.വി.ജോസഫ്, കെ.പി.എം.ടി.എ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ. സംസ്ഥാന എക്സി. അംഗം തങ്കച്ചൻ, കിഴക്കൻ മേഖലാ പ്രഡിഡന്റ് പി.എ.മാത്യൂസ്, അബ്ദുൾ സമദ് എന്നിവർ സംസാരിക്കും. നിലവിലെ സ്ഥാപനങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നും അപ്രായോഗിക മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നും സർക്കാർ തലത്തിൽ ക്വാളിറ്റി കൺട്രോൾ, സർട്ടിഫിക്കേഷൻ തുടങ്ങിയവ ക്രമീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |