കൊല്ലം: തൊഴിൽ കരം, ലൈസൻസ് പുതുക്കൽ എന്നിവയുടെ പേരിൽ പിഴയും ലേറ്റ് ഫീസും ഈടാക്കി വ്യാപാരികളെ കൊള്ളയടിക്കുന്ന നടപടി തദ്ദേശ സ്ഥാപനങ്ങൾ അവസാനിപ്പിക്കണമെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ (യു.എം.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഹരിത കർമ്മസേനയുടെ സർവീസ് ചാർജിനത്തിലും തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്. കൊവിഡാനന്തരം സാമ്പത്തിക ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സർഫാസി നിയമത്തിന്റെ മറവിൽ കോടതി ഉത്തരവിലൂടെ ജപ്തി ഭീഷണി മുഴക്കുന്ന ബാങ്കുകളുടെ നടപടി അവസാനിപ്പിച്ചില്ലെങ്കിൽ സമരമുഖത്തേക്കിറങ്ങാൻ യു.എം.സി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എം.സിദ്ദിഖ് നന്ദിയും പറഞ്ഞു.
ജില്ലാ ഭാരവാഹികളായ ഡി.മുരളീധരൻ, റഹീം മുണ്ടപ്പള്ളിൽ, എം.ഇ.ഷെജി, ഷിഹാൻബഷി, ശ്രീകുമാർ വള്ളിക്കാവ്, എസ്.വിജയൻ, റൂഷ.പി.കുമാർ, സുനിൽകുമാർ, പി.കെ.മധു, ഫൗസി, ജില്ലാ കോഓർഡിനേറ്റർ എസ്.രാജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |