കൊല്ലം : സി.പി.എമ്മിന് ദാസ്യപ്പണി ചെയ്‌ത് കൊല്ലത്തെ പൊലീസ് നിർജീവമായി മാറിയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിലിനെ മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യാൻ 11 ദിവസം കഴിഞ്ഞിട്ടും പൊലീസിന് ആയിട്ടില്ല. ഡി.വൈ.എഫ്.ഐ ഗുണ്ടകൾ പരസ്യമായി വിഹരിക്കുകയാണ്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഡി.വൈ.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അബിൻ. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, സംസ്ഥാന നിർവ്വഹകസമിതി അംഗം ഷെഫീക്ക് കിളികൊല്ലൂർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.അനിൽകുമാർ, ഉമേഷ് മയ്യനാട്, അയത്തിൽ ശ്രീകുമാർ, ഉനൈസ് പള്ളിമുക്ക്, സുധീർ കൂട്ടുവിള, അഭിനന്ദ് വാറുവിൽ, സംഗീത് ധവളകുഴി, സഹിൽ സദർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |