SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.31 PM IST

കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാസമ്മേളനം മുഖത്തലയിൽ

കൊല്ലം: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു - എ.ഐ.ടി.യു.സി) കൊല്ലം ജില്ലാസമ്മേളനം ഇന്നും നാളെയുമായി മുഖത്തലയിൽ നടക്കും. ഇന്ന് വൈകിട്ട് 5 ന് പൊതുസമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്‌ഘാടനം ചെയ്തു. മുതിർന്ന കർഷക തൊഴിലാളികളെയും പഴയകാല നേതാക്കളെയും സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ ആദരിക്കും. സി.പി.ഐ ദേശീയ കൗൺസിൽ അംഗം ചിറ്റയം ഗോപകുമാർ , ബി.കെ.എം.യു കേന്ദ്ര കമ്മിറ്റി അംഗം കെ.രാജു, ജില്ലാ അസി.സെക്രട്ടറി എം.എസ്.താര, ബി.കെ.എം.യു ജില്ലാ സെക്രട്ടറി മുസ്തഫ, പ്രസിഡന്റ് ജോബോയ് പെരേര , സംസ്ഥാന കമ്മിറ്റി അംഗം കെ.ദിനേശ് ബാബു, എ.ബാലചന്ദ്രൻ , എം.സജീവ്, എൽ.ജലജകുമാരി എന്നിവർ സംസാരിക്കും. സ്വാഗത സംഘം ചെയർമാൻ ജി.ബാബു അദ്ധ്യക്ഷത വഹിക്കും. കൺവീനർ സി.പി.പ്രദീപ് സ്വാഗതവും എസ്.ശിവകുമാർ നന്ദിയും പറയും. 20 ന് രാവിലെ 9 ന് പ്രതിനിധി സമ്മേളനം കെ.എൻ.വാസവൻ നഗറിൽ ( അനുഗ്രഹ ഓഡിറ്റോറിയം , ഇ.എസ്.ഐ ജംഗ്‌ഷൻ ) നടക്കും. ബി.കെ.എം.യു ദേശീയ വൈസ് പ്രസിഡന്റ് കെ.ഇ. ഇസ്മയിൽ ഉദ്‌ഘാടനം ചെയ്യും. സംഘടനാ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി പി.കെ.കൃഷ്ണൻ അവതരിപ്പിക്കും. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.ആർ.ചന്ദ്രമോഹനൻ, ആർ.രാജേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് എ.കെ.ചന്ദ്രൻ, ജില്ലാഅസി.സെക്രട്ടറി സാം കെ .ഡാനിയേൽ , സംസ്ഥാന കമ്മിറ്റി അംഗം ആർ.എസ്.അനിൽ, കെ.എസ്.ഇന്ദുശേഖരൻ നായർ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എന്നിവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.