കൊല്ലം: കുരുത്തോല പെരുന്നാളിൽ പങ്കെടുക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ പുനലൂർ നിയോജകമണ്ഡലത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചു. വാളക്കോട് ഓർത്തഡോക്സ് പള്ളിയിൽ കഞ്ഞികുടിച്ചും ആശംസകൾ നേർന്നും പങ്കാളിയായി.
ദേവാലയങ്ങളിൽ വിശ്വാസികൾക്കൊപ്പം പങ്കുചേർന്നായിരുന്നു ഇന്നലെ എൻ.കെ.പ്രേമചന്ദ്രന്റെ പ്രചാരണം. സെന്റ് മേരീസ് കാത്തലിക് ചർച്ചിലായിരുന്നു ആദ്യ സന്ദർശനം. തുടർന്ന് മലങ്കര വാളക്കോട് ഓർത്തഡോക്സ് ചർച്ച്, മാർത്തോമ്മ ചർച്ച്, സാൽവേഷൻ ആർമി, ഏസംബ്ലീസ് ഒഫ് ഗോഡ്, ചർച്ച് ഒഫ് ഗോഡ്, ഡിവൈൻ വർഷിപ്പ് സെന്റർ, ശാലോം വർഷിപ്പ് സെന്റർ എന്നിവിടങ്ങളും സന്ദർശിച്ചു.
പലയിടത്തും വിശ്വസികൾ കുശലം പറഞ്ഞും പാർലമെന്റ് പ്രസംഗങ്ങൾ ഓർമ്മിപ്പിച്ചും സ്ഥാനാർത്ഥിയുമായി സംവദിച്ചു. മണിപ്പൂർ വിഷയത്തിൽ ഉൾപ്പടെ എം.പി നടത്തിയ ഇടപെടലിൽ സംതൃപ്തി അറിയിച്ചാണ് പലരും മടങ്ങിയത്. പുരോഹിതരും പ്രേമചന്ദ്രന് ആശംസയറിച്ചാണ് യാത്രയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |