കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ ഏറ്റെടുക്കുന്ന മുണ്ടയ്ക്കലിൽ നേരത്തെ ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന ഭൂമിയുടെ വില്ലേജ് ഓഫീസർ തയ്യാറാക്കിയ പ്രാഥമിക വില നിർണയ റിപ്പോർട്ട് പുനർ നിർണയത്തിനായി മടക്കി.
വില്ലേജ് ഓഫീസർ നിശ്ചയിച്ച 17.68 കോടി രൂപയ്ക്ക് 03.29 ഹെക്ടർ ഭൂമി വിട്ടുനൽകാനാവില്ലെന്ന് ഭൂവുടമ അറിയിച്ചതോടെയാണ് നടപടി. മൂന്ന് വർഷത്തിനിടെ പ്രദേശത്ത് നടന്ന ഭൂമി വില്പന പരിശോധിച്ചാണ് മുണ്ടയ്ക്കൽ വില്ലേജ് ഓഫീസർ വിലനിർണയിച്ചത്.
എന്നാൽ ഭൂവുടമ ഹാജരാക്കിയ സമീപകാലത്തെ പ്രമാണങ്ങൾ കൂടി പരിശോധിച്ച് വില പുനർനിർണയിക്കാനാണ് മുണ്ടയ്ക്കൽ വില്ലേജ് ഓഫീസർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. വില്ലേജ് ഓഫീസർ നൽകുന്ന പുനർവില നിർണയ റിപ്പോർട്ട് തഹസിൽദാർ ജില്ലാ സ്ഥലമേറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടർക്ക് കൈമാറും. ഈ റിപ്പോർട്ട് ജില്ലാ വില നിർണയ സമിതി പരിശോധിച്ച ശേഷം കളക്ടർ ഭൂവുടമയുമായി ചർച്ച നടത്തും. പുതിയ വിലയിൽ ഭൂവുടമ സംതൃപ്തി പ്രകടിപ്പിച്ചാൽ ഭൂമി ഏറ്റെടുക്കാനുള്ള ശുപാർശ സർക്കാരിന് കൈമാറും.
വിലയിൽ തർക്കം
ഭൂമി വിട്ടുനൽകാൻ ഉടമ തയ്യാർ
വില്ലേജ് ഓഫീസർ നിശ്ചയിച്ച വില കുറവെന്ന് ഉടമ
സമീപകാലത്ത് പ്രദേശത്ത് കൂടുതൽ വിലയ്ക്ക് നടന്ന ഭൂമി വില്പനയുടെ വിവരങ്ങൾ ഭൂവടമ ഹാജരാക്കി
സെന്റിന് നിശ്ചിത വിലയും ആവശ്യപ്പെട്ടു
മുണ്ടയ്ക്കലിലെ ഭൂമി- 03.29 ഏക്കർ
വില്ലേജ് ഓഫീസർ നിശ്ചയിച്ച വില ₹ 17.68 കോടി
ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുവദിച്ചത് ₹ 35 കോടി
ആസ്ഥാന മന്ദിരത്തിന്റെ രൂപരേഖ കോഴിക്കോട് എൻ.ഐ.ടിയാണ് തയ്യാറാക്കിയത്. ആദ്യഘട്ട നിർമ്മാണത്തിന് സർക്കാർ 10 കോടി അനുവദിച്ചു.
ഓപ്പൺ യൂണി. അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |