കൊല്ലം: ടെയ്ലറിംഗ് ലേബേഴ്‌സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ (ടി.എൽ.ടി) നേതൃത്വത്തിൽ ഉത്പാദിപ്പിച്ച ടെയ്ലർ ടച്ച് റെഡിമെയ്‌ഡ് വസ്ത്രങ്ങളുടെ വിപണനോദ്ഘാടനം ടൗൺ ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു നിർവഹിച്ചു.
കുട്ടികളുടെ ഡ്രസ്, ഷർട്ട്, നൈറ്റി, നൈറ്റ് ഡ്രസ്, ബോൺ ബേബി ഐറ്റംസ്, അണ്ടർ ഗാർമെന്റ്സ്, ലഗ്ഗിൻസ്, ഗുട്ടീസ് തുടങ്ങിയ ഉത്പന്നങ്ങളുടെ വിപണന സ്റ്റാളും ആരംഭിച്ചു. സംസ്ഥാനത്തെ പതിന്നാല് ജില്ലകളിൽ നിന്നുള്ളവർ പങ്കെടുത്തു. രാവിലെ 10 മുതൽ ആരം ഭിച്ച ക്ലാസുകൾ വൈകിട്ട് 4ന് അവസാനിച്ചു. സംസ്ഥാനത്ത് ഒരു വർഷത്തിനകം പതിനായിരത്തിൽ പരം റീട്ടെയിൽ കൗണ്ടർ തുറക്കാനും തീരുമാനിച്ചു. ടെയ്ലറിംഗ് ലേബർ ട്രസ്റ്റ് പരിശീലനം നൽകിയ തയ്യൽ തൊഴിലാളികൾ ഉത്പാദിപ്പിച്ച വസ്ത്രങ്ങൾ കൗണ്ടർ വഴി ലഭിക്കും. സംസ്ഥാന പ്രസിഡന്റ് കെ.എസ്.സോമൻ അദ്ധ്യക്ഷനായി. ട്രഷറർ ജി.കാർത്തികേയൻ, ജി.സജീവൻ, എം.കെ.പ്രകാശൻ, എസ്.സതികുമാർ, എ.എസ്.കുട്ടപ്പൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |