കൊല്ലം: കരിക്കോട് ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ എം.ടെക് ഇൻഡസ്ട്രിയൽ റെഫ്രിജറേഷൻ ആൻഡ് ക്രയോജനിക്സ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് https://dtekerala.gov.in/admissions/ എന്ന വെബ്‌സൈറ്റ് മുഖേന ആഗസ്റ്റ് 2ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷം മാത്രമേ ക്ലാസ്റൂം പഠനം ഉണ്ടായിരിക്കുകയുള്ളൂ. തുടർന്ന് ബഹിരാകാശ ക്രയോജനിക് എൻജിനിയറിംഗ് മേഖലകളിൽ ട്രെയിനിംഗ് / ഇന്റേൺഷിപ് അവസരങ്ങൾ കോളേജ് നൽകും. പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്മെന്റ്, വിദേശ രാജ്യങ്ങളിൽ ഗവേഷണം, തൊഴിൽ അവസരങ്ങൾ കോളേജ് ക്രമീകരിച്ച് നൽകുമെന്ന് ടി.കെ.എം എൻജിനിയറിംഗ് കോളേജ് മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. കെ.എ.ഷാഫി അറിയിച്ചു. ഫോൺ: 9447462274, 9656522333.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |