കൊല്ലം: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ- യു.ടി.യു.സിയുടെ നേതൃത്വത്തിൽ 12ന് നിൽപ്പ് സമരം നടത്താൻ യൂണിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 3000 രൂപ ഓണം അലവൻസ് നൽകുക, വിലക്കയറ്രം തടയുക, കൊല്ലം കോർപ്പറേഷനിലെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ടിങ്കു പ്ലാക്കാട് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വെളിയം ഉദയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, യു.ടി.യു.സി ജില്ലാ പ്രസിഡന്റ് ഇടവനശേരി സുരേന്ദ്രൻ, കോർപ്പറേഷൻ കൗൺസിലർ സ്വർണമ്മ, പുതുവീട് അശോകൻ, സുശീല കുപ്പണ, സുന്ദരേശൻപിള്ള കരിക്കോട്, സരിത അഞ്ചാലുംമൂട്, കെ.പി.പ്രകാശ്, ചവറ സരോജിനി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |