കൊല്ലം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയയ്ക്കരുതെന്ന് സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയ യുട്യൂബർ അറസ്റ്റിൽ. ഇളവറാംകുഴി വിളക്കുപാറ മാവിളയിൽ വീട്ടിൽ ബി.രാജേഷാണ് (32) ഏരൂർ പൊലീസിന്റ പിടിയിലായത്. ഇന്നലെ കൊട്ടാരക്കര ഭാഗത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നും പണം അർഹരിലേക്ക് എത്തുന്നില്ലെന്നുമായിരുന്നു പരാമർശം. തന്റെ യുട്യൂബ് ചാനൽ വഴിയും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയുമാണ് ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയത്. രണ്ട് ദിവസം മുമ്പാണ് ഇയാൾ വീഡിയോ ചെയ്തത്. കൂടുതൽ ശ്രദ്ധ ലഭിക്കാനും ലൈക്ക് നേടാനും യൂട്യൂബ് വരുമാനം കൂട്ടാനുമാണ് ഇയാൾ വീഡിയോ ചെയ്തത്. യുട്യൂബ് ചാനലിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും വീഡിയോ ഒഴിവാക്കി. ഏരൂർ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യത്തിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |