കൊല്ലം: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജില്ലയിൽ എലിപ്പനി കേസുകളിൽ വർദ്ധന. കഴിഞ്ഞ വർഷം ജനുവരി മുതൽ ജൂലായ് വരെ 92 എലിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഈ വർഷം ഇതേ കാലയളവിൽ 124 പേരിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.
കഴിഞ്ഞവർഷം ജൂലായിൽ 26 പേർക്കാണ് രോഗം പിടിപെട്ടതെങ്കിൽ ഈ വർഷം അത് 35 ആയി ഉയർന്നു. മരണസംഖ്യയിലും കഴിഞ്ഞവർഷത്തേക്കാൾ വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം അഞ്ചുപേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഈ വർഷം ഇതുവരെ ഏഴുപേരാണ് മരിച്ചത്. ഇടവിട്ടുള്ള മഴയിലുണ്ടായ വെള്ളക്കെട്ടാണ് പ്രധാനമായും എലിപ്പനി കേസുകൾ ഉയർത്തിയത്. ഏത് പനിയും എലിപ്പനിയാകാം. അതിനാൽ പനി വന്നാലുടൻ ആശുപത്രിയിൽ ചികിത്സ തേടണം. കൈകാലുകളിൽ മുറിവുണ്ടെങ്കിലോ വീട്ടിൽ മൃഗങ്ങൾ ഉണ്ടെങ്കിലോ അക്കാര്യം ഡോക്ടറെ അറിയിക്കണം. സ്വയം ചികിത്സ ജീവഹാനിക്കുവരെ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.
വെള്ളക്കെട്ട് രോഗം പടർത്തി
തുടർച്ചയായ മഴയിലെ വെള്ളക്കെട്ട് രോഗം പടർത്തി
ദേഹത്ത് മുറിവുള്ളവർ മലിനജലവുമായി സമ്പർക്കം പാടില്ല
കൈയുറകൾ ധരിക്കണം
കുട്ടികളെ കുളത്തിലും തോട്ടിലും മീൻ പിടിക്കാൻ അനുവദിക്കരുത്
ശുദ്ധജലത്തിൽ മാത്രം കുളിക്കുക
മലിനജല സമ്പർക്കത്തിന് ശേഷം പനി വന്നാൽ ചികിത്സ തേടണം
മുറിവിലൂടെയും മറ്രും അണുക്കൾ പ്രവേശിക്കും
ഡോക്‌സിസൈക്ലീൻ ഗുളിക നിർദ്ദേശാനുസരണം കഴിക്കണം
പ്രാരംഭ ലക്ഷണം
പനി പേശിവേദന തലവേദന വയറുവേദന ഛർദ്ദി കണ്ണ് ചുവപ്പ്
രോഗം മൂർച്ഛിച്ചാൽ
കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിക്കും
കൂടുതൽ ശ്രദ്ധ വേണ്ടവർ
രക്ഷാപ്രവർത്തനം നടത്തുന്നവർ, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണതൊഴിലാളികൾ, കൃഷി, കന്നുകാലി വളർത്തൽ എന്നീ മേഖലകളിൽ പണിയെടുക്കുന്നവർ
രോഗബാധിതരുടെ എണ്ണവും മരണവും കഴിഞ്ഞ വർഷത്തേക്കാൾ വദ്ധിച്ചതിനാൽ പ്രതിരോധ നടപടി ശക്തമാക്കി.
ആരോഗ്യവകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |