തഴവ: കുലശേഖരപുരം കടത്തൂർ 8-ാം വാർഡ് എ.ഡി.എസ് വാർഷികവും കുടുംബ സംഗമവും സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഡി .എസ് പ്രസിഡന്റ് നജീബ അദ്ധ്യക്ഷയായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു. കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം ,ജില്ലാ പഞ്ചാമത്ത് അംഗം ഗേളി ഷൺമുഖൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ.വാഹിദ് എന്നിവർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ലതികദേവി ഹരിത അയൽക്കൂട്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എ. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ .നാസർ ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിതരമേശ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങായ രാജിഗോപൻ, ദീപക് എസ് ശിവദാസ് ,സി.ഡി.എസ് അംഗം സുജാതരാജു, മുൻ ഗ്രാമ പഞ്ചായത്ത് അംഗം കെ.അലാവുദ്ദീൻ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ. താര, അസിസ്റ്റന്റ് സെക്രട്ടറി സ്മിത ,എ.ഡി.എസ് അംഗങ്ങളായ ലിജ, പ്രമീള ,ഷീജസേതുനാഥ്, സജിനി ,രാജേശ്വരി ,അനിത ,ഷൈലജ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |