കൊല്ലം: എം.ഡി.എം.എ വീട്ടിലിരുന്ന് ഉണ്ടാക്കാമെന്ന അവസ്ഥ ഇന്ന് കേരളത്തിലുണ്ടെന്ന് മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്. സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 'ലഹരിക്കെതിരെ യുവത' എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.ഡി.എം.എ പേരിന് മത്രമേയുള്ളൂവെന്നും കേരളത്തിൽ ലഭിക്കുന്ന സിന്തറ്റിക് ഡ്രഗ്സിൽ മാരകമായ കെമിക്കലുകൾ ചേർന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചിന്നക്കട സി.എസ്.ഐ കൺവെൻഷൻ സെന്ററിൽ നടന്ന സെമിനാറിൽ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ വിഷയം അവതരിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺ ബാബു, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ, എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.വിനോദ് കുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ. വിനീത വിൻസെന്റ് എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി.എസ്.നിധീഷ് മോഡറേറ്ററായിരുന്നു. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ് സ്വാഗതവും ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശനൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |