കൊല്ലം: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. കരുനാഗപ്പള്ളി മണപ്പള്ളി സൗത്തിൽ കൊച്ചുതറതെക്കതിൽ അഖിലാണ് (21) കഴിഞ്ഞ ദിവസം കൊല്ലം സിറ്റി ഡാൻസാഫ് സംഘവും കരുനാഗപ്പള്ളി പൊലീസും സംയുക്തമായി പിടികൂടിയത്. വീട്ടിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10.56 ഗ്രാം എം.ഡി.എം.എയും 63.5 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കുൾപ്പടെ വിതരണം ചെയ്യാൻ എത്തിച്ചതായിരുന്നു ഇവ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അഖിൽ പിടിയിലായത്. കരുനാഗപ്പളളി എ.എസ്.പി അഞ്ജലിഭാവനയുടെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അഷിക്ക്, ആദർശ് എന്നിവരും എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |