കൊല്ലം: യു.എ.ഇയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് വിസാ കാലാവധി നീട്ടുന്നതിനും ഗൾഫ് രാജ്യങ്ങളിൽ പുന:പ്രവേശന അനുമതി നൽകുന്നതിനും നയതന്ത്റ ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര വിദേശകാര്യ മന്ത്റിക്കും യു.എ.ഇ അംബാസഡർക്കും ഇമെയിൽ വഴി നിവേദനം നൽകി. കൊവിഡിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലേയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ കാലയളിൽ യു.എ.ഇയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ വിസാ കാലാവധി അവസാനിക്കുകയും ചെയ്തു. ദുബായ് സർക്കാർ വിസാകാലാവധി പുതുക്കുന്നതിനുള്ള നടപടി തുടങ്ങി. എന്നാൽ അബുദാബി, ഷാർജ തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഇക്കാര്യത്തിൽ അടിയന്തര നയതന്ത്റ ഇടപെടലുകൾ നടത്തണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |