SignIn
Kerala Kaumudi Online
Thursday, 19 September 2024 2.40 PM IST

ഹൃദ്രോഗം കുറയ്ക്കാൻ ജീവിതശൈലി നിയന്ത്രിക്കണം: മന്ത്രി വീണാജോർജ്

Increase Font Size Decrease Font Size Print Page
v
ലോ​ക​ ​ഹൃ​ദ​യ​ ​ദി​ന​ത്തോ​ട​നു​മ്പ​ന്ധി​ച്ച് ​കേ​ര​ള​കൗ​മു​ദി​ ​കൊ​ല്ലം​ ​യൂ​ണി​റ്റ് ​സം​ഘ​ടി​പ്പി​ച്ച​ ​ഹൃ​ദ​യ​ദി​നാ​ച​ര​ണ​വും​ ​ഡോ​ക്ട​ർ​മാ​രെ​ ​ആ​ദ​രി​ക്ക​ലും​ ​ച​ട​ങ്ങ് ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​ഓ​ൺ​ലൈ​നി​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.​ ​കെ.​സോ​മ​പ്ര​സാ​ദ് ​എം.​പി,​ ​കൊ​ല്ലം​ ​അ​സി.​ക​ള​ക്ട​ർ​ ​ഡോ.​അ​രു​ൺ​ ​എ​സ്.​നാ​യ​ർ,​ ​കേ​ര​ള​കൗ​മു​ദി​ ​റ​സി​ഡ​ന്റ് ​എ​ഡി​റ്റ​റും​ ​കൊ​ല്ലം​ ​യൂ​ണി​റ്റ് ​ചീ​ഫു​മാ​യ​ ​എ​സ്.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ ​സ​മീ​പം

കൊല്ലം: ലോകത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് ഹൃദ്രോഗത്തെ തുടർന്നാണെന്നും ജീവിതശൈലീ രോഗങ്ങളിൽ എല്ലാവരും നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കണമെന്നും മന്ത്രി വീണാജോർജ് പറഞ്ഞു. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് 'കേരളകൗമുദി' കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹൃദയദിനാചരണവും ഡോക്ടർമാർക്ക് ആദരവും പരിപാടി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജീവിതശൈലീ രോഗ നിയന്ത്രണത്തിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കാമ്പയിൻ സംഘടിപ്പിക്കും. പ്രധാന ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ഹൃദയത്തിന്റെ ആരോഗ്യം. ഈ ബോധവത്‌കരണത്തിന്റെ ഭാഗമായ ഹൃദയദിനത്തിൽ ഡോക്ടർമാരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ച കേരളകൗമുദി കൊല്ലം യൂണിറ്റ് അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കൊല്ലം ഹോട്ടൽ സീ പാലസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. സോമപ്രസാദ് എം.പി ഡോക്ടർമാരെ ആദരിച്ചു. അസി. കളക്ടർ ഡോ. അരുൺ. എസ്. നായർ മുഖ്യാതിഥിയായി. കേരളകൗമുദി കൊല്ലം ബ്യുറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ സ്വാഗതവും സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സാം ചെമ്പകത്തിൽ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.