SignIn
Kerala Kaumudi Online
Thursday, 19 September 2024 2.47 AM IST

സീസൺ ടിക്കറ്റ് യാത്ര പുന:സ്ഥാപിക്കണം : പാസഞ്ചേഴ്സ് അസോസിയേഷൻ

Increase Font Size Decrease Font Size Print Page
season

കൊല്ലം: എല്ലാ ട്രെയിനുകളിലും സീസൺ ടിക്കറ്റ് പുന:സ്ഥാപിക്കണമെന്ന്

റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്റർ സിറ്റി, വഞ്ചിനാട്, വേണാട്, കൊല്ലം -പുനലൂർ, പുനലൂർ-ഗുരുവായൂർ, കൊല്ലം-തിരുവനന്തപുരം, പുനലൂർ-തിരുവനന്തപുരം എന്നീ തീവണ്ടികളിൽ മാത്രമാണ് സീസൺ ടിക്കറ്റ് യാത്രക്കാർക്ക് ഇപ്പോൾകയറാവുന്നത്. മലബാർ,ശബരി,പരശുറാം ,ഐലൻഡ്,ഏറനാട് ,ചെന്നൈ മെയിൽ,മാവേലി,പാലരുവി,അനന്തപുരി എന്നീ എക്സ്പ്രസ്സ് ട്രെയിനുകളിൽ സീസൺ ടിക്കറ്റുകാർക്ക് യാത്ര അനുവദിക്കണം. കൊല്ലം - എറണാകുളം, കൊല്ലം-കന്യാകുമാരി റൂട്ടുകളിലെ മെമു സർവീസുകൾ പുന:സ്ഥാപിക്കുക, കന്യാകുമാരി - മുബെയ് ജയന്തി ജനത എക്‌സ്‌പ്രസ് തിരുവനന്തപുരം മുതൽ കായംകുളം വരെയുള്ള സ്ഥിര യാത്രക്കാർക്ക്
പ്രയോജനപ്പെടുന്ന തരത്തിൽ പുന:ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. ടി.പി. ദീപു ലാൽ, നിർമ്മൽകുമാർ, കൺവീനർ ജെ.ഗോപകുമാർ, ചിതറ അരുൺശങ്കർ, സന്തോഷ് രാജേന്ദ്രൻ,അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENARAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.