കരുനാഗപ്പള്ളി: യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ റെയിൽ പദ്ധതിക്കെതിരെ ഡിസംബർ 18 ന് കളക്ടറേറ്റിലേക്ക് സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചിലും ധർണയിലും കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ നിന്ന് 1000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ്. ഷൗക്കത്ത്, എൻ. അജയകുമാർ, എം.എ. സലാം, മുനമ്പത്ത് വഹാബ്, കെ.കെ. സുനിൽകുമാർ, ആർ. ദേവരാജൻ, അഡ്വ. പ്രവീൺകുമാർ, എല്ലയ്യത്ത് ചന്ദ്രൻ, ജി. ഗിരീഷ്, അർഷാദ്, പനക്കുളങ്ങര സുരേഷ്, ചന്ദ്രബോസ്, അഡ്വ. സജീവ്, അയ്യാണിക്കൽ മജീദ്, പത്മനാഭപിള്ള, കെ.പി. രാജൻ, പുതുക്കാട്ട് ശ്രീകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |