കൊല്ലം: ശിവഗിരി തീർത്ഥാടന സന്ദേശ പ്രചാരണാർത്ഥം 20 ന് ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ കേരളപുരം ജംഗ്ഷനിൽ സമ്മേളനം നടത്തും. വൈകിട്ട് 5 ന് കേരളപുരം ജംഗ്ഷനിൽ നടക്കുന്ന സമ്മേളനം ഗുരുധർമ്മ പ്രചാരണ സഭ മുൻ രജിസ്റ്റാർ ആർ.സലിം കുമാർ ഉദ്ഘാടനം ചെയ്യും. കൊല്ലം കാവിൽ ജയശീലൻ അദ്ധ്യക്ഷത വഹിക്കും. അഞ്ചൽ ബ്രഹ്മസ്വരൂപ തീർത്ഥപാദ സ്വാമി, കേരളപുരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുൽ റഹിം നിസാമി, കേരളപുരം മേരിറാണി ചർച്ച് ഫാ.തങ്കച്ചൻ ചിറയത്ത്, ഡോ.വി.കെ.സന്തോഷ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ മുഖ്യ പ്രഭാഷണം നടത്തും. പിറവന്തൂർ ഗോപാലകൃഷ്ണൻ, പുത്തൂർ ശോഭനൻ, അഡ്വ.എൻ.ബി.ചന്ദ്രമോഹൻ, എൻ. പ്രഭാകരൻപിള്ള, എ.സുബൈർ കുട്ടി, അനിൽ സുകുമാരൻ, ഡി.ദേവി പ്രിയ, എം.ജയശങ്കർ, പി.സതീശൻ എന്നിവർ സംസാരിക്കും. കൺവീനർ സി. ബാലസുന്ദരൻ സ്വാഗതവും എൻ.മഹേശ്വരൻ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |