കൊല്ലം: സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നേതൃത്വത്തിൽ 18ന് ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തെ സമരം ബാധിക്കില്ല. സമരത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാൻ സംസ്ഥാന വ്യാപകമായി നടത്തുന്ന വാഹന പ്രചാരണ ജാഥ 15ന് ജില്ലയിലെത്തും. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, ചിന്നക്കട ബസ് സ്റ്റാൻഡ്, കൊട്ടാരക്കര താലൂക്ക് ആശുപതി എന്നിവടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകുമെന്ന് കെ.ജി.എം.ഒ.എ ജില്ലാ കമ്മറ്റി അറിയിച്ചു. 18നു സർക്കാർ ആശുപത്രികളിൽ ഒ.പിയും കൊവിഡ് വാക്സിനേഷനും മുടങ്ങുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |