പുനലൂർ: പന്തളത്ത് നിന്ന് കാണാതായ എട്ടുവയസുകാരനെ ആര്യങ്കാവിൽ നിന്ന് കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിയുടെ മകനെയാണ് ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിന് സമീപത്തെത്തിയ ലോറിയിൽ നിന്ന് കണ്ടെത്തിയത്. ശനിയാഴ്ച മുതൽ കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ പന്തളം പൊലീസ് പരാതി നൽയിരുന്നു. തുടർന്ന് പന്തളം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ആര്യങ്കാവിൽ നിന്ന് കണ്ടെത്തിയതെന്ന് തെന്മല പൊലീസ് അറിയിച്ചു. പിതാവ് പന്തളത്തെ ഉത്സവ പറമ്പിൽ കച്ചവടം നടത്തുന്നതിനിടെ മകൻ സമീപത്ത് നിറുത്തിയിട്ടിരുന്ന ലോറിയുടെ മുകളിൽ കയറി കിടന്നുറങ്ങി. ലോറി തമിഴ്നാട്ടിലേക്ക് പോകുന്നതിനിടെ ആര്യങ്കാവിലെത്തിയപ്പോൾ പിന്നിൽ നിന്ന് കരച്ചിൽ കേട്ടു. തുടർന്ന് ഡ്രൈവർ പൊലീസ് ഔട്ട് പോസ്റ്റിൽ കുട്ടിയെ എൽപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ വിവരം അറിഞ്ഞ് പന്തളം പൊലീസും ബന്ധക്കളുമെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |