കുന്നത്തൂർ: വീടിന്റെ അടുക്കള വാതിൽ തള്ളിത്തുറന്ന് അകത്തുകയറി യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. കുന്നത്തൂർ ഈസ്റ്റ് ഗോപി ഭവനിൽ അർജുനാണ് (45) പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 9 ഓടെയായിരുന്നു സംഭവം. കുന്നത്തൂർ സ്വദേശിനിയായ 37 കാരിയെയാണ് അപമാനിച്ചത്. നൈറ്റി വലിച്ചുകീറുകയും പിടിവലിക്കിടയിൽ പ്രതിയുടെ നഖം കൊണ്ട് യുവതിയുടെ കഴുത്തിൽ പരിക്കേൽക്കുകയും ചെയ്തു. ശാസ്താംകോട്ട എസ്.ഐ കെ.പി. അനൂപ്, ഗ്രേഡ് എസ്.ഐ ഉണ്ണിക്കൃഷ്ണ പിള്ള, സി.പി.ഒമാരായ അനീസ്, റാനീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |