കൊല്ലം: സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പരിധിയിലുള്ള ലാസ് സുരക്ഷ എം.എസ്.എം പ്രോജക്ടിലേക്ക് പ്രോജക്റ്റ് കൗൺസിലർ, മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ-കം-അക്കൗണ്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് കൗൺസിലർ തസ്തികയിലേക്കുള്ള യോഗ്യത- എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യു ഒപ്പം ഒരു വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം 12000 രൂപയും യാത്രാബത്തയും.
മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ-കം-അക്കൗണ്ടന്റ് തസ്തികയുടെ യോഗ്യത - എം. കോമും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. ശമ്പളം 12000 രൂപയും യാത്രാബത്തയും. വിശദമായ ബയോഡേറ്റ lovelandmsm@gmail.com എന്ന ഇ-മെയിൽ ഐഡിയിലേക്ക് 10ന് വൈകിട്ട് 5ന് മുമ്പ് അയക്കണം. ജില്ലയിലുള്ളവർക്ക് മുൻഗണന. ഫോൺ: 0474 2790606, 9447712668.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |