SignIn
Kerala Kaumudi Online
Thursday, 19 September 2024 9.40 AM IST

സത്കർമ്മ പുരസ്‌കാര സമർപ്പണം 26ന്

Increase Font Size Decrease Font Size Print Page
award

കൊല്ലം: വിവിധ സേവന മേഖലകളിൽ വ്യക്തിമുദ്റ പതിപ്പിച്ചവർക്കായി സത്കർമ്മ ചാരി​റ്റബിൾ ട്രസ്​റ്റ് ഏർപ്പെടുത്തിയ സത്കർമ്മ പുരസ്‌കാരങ്ങൾ 26 ന് കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിനായി നടത്തുന്ന വിവിധ നന്മപ്രവർത്തനങ്ങളെ പരിഗണിച്ച് ഗോപിനാഥ് മുതുകാടിനാണ് ഈ വർഷത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം. പരിസ്ഥിതി സംരക്ഷണത്തിനുള്ള പുരസ്‌കാരം കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കല്ലേൻ പൊക്കുടൻ മുൻഗ്രൂവ് ട്രീ ട്രസ്റ്റിനാണ്. 25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ദേശീയ അന്തർദേശീയ തലങ്ങളിൽ വിവിധ വിഷയങ്ങളിൽ അംഗീകാരം ലഭിച്ചിട്ടുള്ള വിജിലാൽ, സുരേഷ്‌കുമാർ എന്നിവരെ യോഗത്തിൽ ആദരിക്കും. വിവിധ കോളേജുകളിൽ നിന്ന് തിരഞ്ഞെടുത്ത നല്ല പുസ്തക വായനക്കാരായ വിദ്യാർത്ഥികളെ അനുമോദിക്കും.

വൈകിട്ട് 3.30ന് കൊല്ലം ഷാ ഇന്റർനാഷണലിൽ നടത്തുന്ന ചടങ്ങിൽ മേയർ പ്രസന്ന ഏണസ്റ്റ് പുരസ്കാരം വിതരണം നടത്തും. ട്രസ്​റ്റ് പ്രസിഡന്റ് സി. വിജയകുമാർ അദ്ധ്യക്ഷനാകും. കെ.എസ്.ഇ.ബി മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഡോ. ബി. അശോക് മുഖ്യപ്രഭാഷണവും സുവനീർ പ്രകാശനവും നടത്തും.

പത്രസമ്മേളനത്തിൽ സത്കർമ്മ ചാരി​റ്റബിൾ ട്രസ്​റ്റ് പ്രസിഡന്റ് സി. വിജയകുമാർ, സെക്രട്ടറി ഡോ. കെ.കെ. തോമസ്, ട്രഷറർ പി.​ടി. എബ്രഹാം പുരസ്‌കാര സമിതി കൺവീനർ അഡ്വ. ടി. രഘുനാഥൻ നായർ, ജോ. സെക്രട്ടറി ബി. രാജീവ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.