കൊല്ലം: അംബേദ്കർ ജയന്തി ലോക വിജ്ഞാനദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നതിന്റെ ഭാഗമായി 14ന് രാത്രി 7ന് വീടുകളിൽ അംബേദ്കർ ചിത്രത്തിന് മുന്നിൽ ദീപം തെളിച്ച് ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ഓൾ ഇന്ത്യാ കോൺഫെഡറേഷൻ ഒഫ് എസ്.സി - എസ്.ടി ഒർഗനൈസേഷൻസ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
അംബേദ്കറുടെ ജീവചരിത്രവും ദർശനങ്ങളും പ്രൈമറി തലം മുതൽ പാഠ്യവിഷയമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. രാമൻ ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.വി. നടേശൻ, മീഡിയാ കോ ഓർഡിനേറ്റർ എൻ. മുരളി, എൻ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് വയലാർ ധനഞ്ജയൻ, ജനറൽ സെക്രട്ടറി ശ്രീജാസുനിൽ, രാജൻ അക്കരപ്പാടം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |