കൊല്ലം: കല്ലുന്താഴം ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്സിന് സമീപം സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ. മങ്ങാട് ചിറയിൽ കുളത്തിന് സമീപം വിമൽ ഭവനിൽ വിമൽ (28), കിളികൊല്ലൂർ തെക്കേടത്ത് അമ്പലത്തിന് സമീപം കുഴിവിള വീട്ടിൽ അജിത്ത് (കണ്ണൻ, 24) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 5നായിരുന്നു സംഭവം. വർക്ക്ഷോപ്പ് ജീവനക്കാരനായ രാജേഷിന്റെ ബൈക്കിന്റെ നമ്പർ പ്ലേറ്റുകൾ അഴിച്ചുമാറ്റി ഉപയോഗിച്ച് വരുകയായിരുന്നു. സംശയകരമായ സാഹചര്യത്തിൽ കുറ്റിച്ചിറ ജംഗ്ഷന് സമീപം ബൈക്കുമായി കണ്ട യുവാക്കളെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ കല്ലുന്താഴത്ത് നിന്ന് നഷ്ടപ്പെട്ട ബൈക്കാണെന്ന് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |