കൊല്ലം: ജില്ലയിൽ സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നിവയുടെ നേതൃത്വത്തിൽ മേയ് ദിനം സമുചിതമായി ആചരിക്കും. 20 കേന്ദ്രങ്ങളിൽ രാവിലെ റാലി നടക്കും. രാവിലെ 8ന് തൊഴിലാളികൾ തൊഴിലിടങ്ങളിൽ പതാക ഉയർത്തും. 9ന് റാലികൾ ആരംഭിക്കും. 10ന് പൊതുസമ്മേളനം നടത്തും. ജില്ലയിൽ കൊല്ലം, ചവറ, കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ, ഭരണിക്കാവ്, പത്തനാപുരം, കുന്നിക്കോട്, പുനലൂർ, ആര്യങ്കാവ്, തെന്മല, അഞ്ചൽ, കുളത്തൂപ്പുഴ, കടയ്ക്കൽ, ചടയമംഗലം, ചാത്തന്നൂർ, കൊട്ടിയം, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് റാലികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ലയിലെ മുഴുവൻ തൊഴിലാളികളും ആഘോഷത്തിൽ പങ്കെടുക്കണമെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരകുറുപ്പും സെക്രട്ടറി എസ്. ജയമോഹനും എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.എസ്.ഇന്ദുശേഖരൻ നായരും സെക്രട്ടറി ജി. ബാബുവും അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |