ചൂട് അതികഠിനം
കൊല്ലം: ചൂട് കഠിനമായതോടെ നിർജലീകരണവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാതെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ പല കാരണങ്ങളാൽ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടാം.
അമിതമായ ദാഹം, കടുത്ത ക്ഷീണം, വിയർപ്പ്, വരണ്ട നാവും വായയും, നേരിയ തലവേദന, മൂത്രത്തിന്റെ അളവ് കുറയുകയും കടും മഞ്ഞ നിറമായി മാറുകയും ചെയ്യുക, വിശപ്പ് കുറയുക എന്നവയാണ് നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ദാഹം ഇല്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക
2. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കുക
3. വെള്ളം അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ശീലമാക്കുക
4. പകൽ 11 - മുതൽ 3 വരെയുള്ള ജോലി സമയം ക്രമീകരിക്കുക
5. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്
6. ചായ, കോഫി തുടങ്ങിയ പാനീയങ്ങൾ കുറയ്ക്കുക
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടാൽ ആശുപത്രിയിലെത്തി ചികിത്സ തേടണം.
ആരോഗ്യവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |