കൊല്ലം: തിരികെ നൽകാമെന്ന് പറഞ്ഞ് കാറും വാങ്ങി പാലക്കേട്ടേക്ക് മുങ്ങി വാഹനം മറിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് ചിറ്റൂർ താലൂക്കിൽ പുതുനഗരം പെരുന്തേനി സ്ട്രീറ്റ് കൊങ്കിണി വീട്ടിൽ ഷെഫീക്കാണ് (26) അറസ്റ്റിലായത്.
കൊറ്റങ്കര സ്വദേശിയായ സുമീറിന്റെ പോളോ കാറാണ് മറിച്ചുവിൽക്കാൻ ശ്രമിച്ചത്. സുമീറിനൊപ്പം ഇന്റീരിയർ ജോലി നോക്കിയിരുന്ന ഇയാൾ പാലക്കാട് മാതാപിതാക്കളെ കാണാൻ പോകുന്നതിനാണ് കാർ വാങ്ങിയത്. 2021 ജൂണിൽ അയത്തിൽ വച്ചാണ് പോളേ കാർ വാങ്ങി യാത്രയായത്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാർ തിരികെയെത്തിക്കാതിരുന്നതിനെ തുടർന്ന് സുമീർ പൊലീസിനെ സമീപിക്കുകയായിരുന്നു.
അയത്തിലെ ഭാര്യവീട്ടിൽ ഇയാൾ എത്തിയതറിഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് പാലക്കാട് പുതുവമ്പ് റോഡിൽ പ്രവർത്തിക്കുന്ന ഓട്ടോ വർക്ക്ഷോപ്പിൽ നിന്ന് വാഹനം വീണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |