കൊല്ലം: ട്രാക്കിന്റെയും മോട്ടോർ വാഹനവകുപ്പ് കൊല്ലം എൻഫോഴ്സ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കുള്ള ഫസ്റ്റ് റെസ്പോണ്ടർ പരിശീലനം കൊട്ടിയം വ്യാപാരി വൃാവസായി ഹാളിൽ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എച്ച്.അൻസാരി ഉദ്ഘാടനം ചെയ്തു.
ട്രാക്ക് പ്രഡിഡന്റും ജോ. ആർ.ടി.ഒയുമായ ആർ. ശരത്ചന്ദ്രൻ അദ്ധ്യക്ഷനായി. ട്രാക്ക് സെക്രട്ടറി ഡോ. ആതുരദാസ് ക്ലാസ് നയിച്ചു. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും വാഹനത്തിൽ പതിക്കാനുള്ള സ്റ്റിക്കറും നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനീഷ്, നജ്മൽ ഉബൈദ്, ട്രാക്ക് അംഗങ്ങളായ ജലീൽ, ഗിരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |