കൊല്ലം: സിദ്ധാർത്ഥ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നാളെ പള്ളിമൺ സിദ്ധാർത്ഥ ഗ്രീൻ കാമ്പസിൽ ബുദ്ധ പൂർണിമ ആഘോഷങ്ങൾ നടക്കും. തെക്കേ ഇന്ത്യയിലെ പ്രശസ്ത ബൗദ്ധ ദാർശനികനും എഴുത്തുകാരനും ബുദ്ധയോഗിയുമായ പ്രബോധജ്ഞാന മുഖ്യാതിഥിയാകും.
രാവിലെ 10ന് സിദ്ധാർത്ഥ രാജകുമാരന്റെ പ്രതിമയ്ക്ക് മുന്നിൽ ദീപം തെളിച്ച് ആരംഭിക്കുന്ന ചടങ്ങുകളിൽ ജില്ലയിലെ ഇതര ബുദ്ധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും. ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ സ്വാഗതം പറയും. ചെയർമാൻ വി.എസ്. ഗിരീഷ് അദ്ധ്യക്ഷനാകും. പഞ്ചായത്ത് അംഗം കെ. ഉണ്ണിക്കൃഷ്ണൻ, സജീവ് കുമാർ, ഡോ. ശ്രീവത്സൻ, ശ്രീരേഖാ പ്രസാദ് എന്നിവർ സംസാരിക്കും. ചടങ്ങിൽ ഫൗണ്ടേഷന്റെ ആദരവ് പ്രബോധജ്ഞാനയ്ക്ക് കൈമാറും.
ട്രഷറർ എസ്.വിനോദ് കുമാർ നന്ദിപറയും. തുടർന്ന് സൗജന്യ പാഠപുസ്തക വിതരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |