കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സംസ്ഥാനതല നാടക മത്സരം സമാപിച്ചു. സോപാനം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.കെ.മധു, സംവിധായാകാൻ മധുപാൽ, നടൻ അലൻസിയർ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.എൻ.ഷൺമുഖദാസ്, ജനറൽ കൺവീനർ ഡോ.പി.കെ.ഗോപൻ തുടങ്ങിയവർ പങ്കെടുത്തു. 13 നാടകങ്ങളാണ് മത്സരത്തിനെത്തിയത്.
ഒറ്റ് മികച്ച നാടകം
കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ അവതരിപ്പിച്ച ഒറ്റ് മികച്ച നാടകമായി തിരഞ്ഞെടുത്തു. സംവിധാനം ചെയ്ത പി.എൻ. മോഹൻരാജ് മികച്ച സംവിധായകനായി. കോഴിക്കോട് ജില്ല അവതരിപ്പിച്ച അവാർഡ് രണ്ടാം സ്ഥാനം നേടി. ഈ നാടകത്തിലെ അഭിനയത്തിന് സുരേഷ് ബാബു നല്ല നടനായും ആദർശ്.പി.ആനന്ദ് മികച്ച ബാല നടനായും തിരഞ്ഞെടുത്തു. കാസർകോഡ് ജില്ല അവതരിപ്പിച്ച പാവത്താൻനാട് മൂന്നാം സ്ഥാനം നേടി. ഏറ്റവും നല്ല നടിയായി കണ്ണൂരിൽ നിന്നുള്ള മിനി രാധനെ തിരഞ്ഞെടുത്തു. മികച്ച നാടക രചനയ്ക്കുള്ള സമ്മാനം മലപ്പുറം ജില്ലയിലെജയൻ കാക്കാട്ടുപാറയ്ക്ക് ലഭിച്ചു. ബാലനടിയായി പാലക്കാട് ജില്ലയിലെ ശിഖയെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |