കരുനാഗപ്പള്ളി: . കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വേളാങ്കണ്ണി എക്സ് പ്രസ് ട്രെയിന് 11 മുതൽ സ്റ്റോപ്പ് അനുവദിച്ചതായി ദക്ഷിണ മേഖല റെയിൽവേ ജനറൽ മാനേജർ ബി.ജി.മല്യ അറിയിച്ചതായി എ.എം.ആരിഫ് എം.പി പറഞ്ഞു. വൈകിട്ട് 3.03 നാണ് സമയം. ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചിരുന്നു. കേന്ദ്ര മന്ത്രി വി. മുരളീധരൻ, എ. എം. ആരിഫ് എം.പി, സി. ആർ. മഹേഷ് എം.എൽ.എ എന്നിവരെ റെയിൽവേ ആക്ഷൻ കൗൺസിൽ ചെയർമാൻ നജീബ് മണ്ണേൽ, കൺവീനർ കെ.കെ.രവി എന്നിവർ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |