SignIn
Kerala Kaumudi Online
Thursday, 19 September 2024 2.17 PM IST

കശുഅണ്ടി ഫാക്ടറികൾ തുറക്കാൻ ജൂലായ് 20ന് പ്രക്ഷോഭം

Increase Font Size Decrease Font Size Print Page
kasu

കൊല്ലം: അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറക്കണമെന്നും ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾക്ക് നിബന്ധന ഒഴിവാക്കണമെന്നും കേരള കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ ഉന്നയിച്ച് ജൂലായ് 20 ന് കൊല്ലം ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ സമരം നടത്താൻ പ്രസിഡന്റ്‌ ജി.ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജനറൽ സെക്രട്ടറി അഡ്വ.ജി. ലാലു റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്‌ ജെ.ഉദയാഭാനു, അയത്തിൽ സോമൻ, അഡ്വ.സി.ജി.ഗോപുകൃഷ്ണൻ, ആർ.മുരളീധരൻ, എസ്.ഡി.അഭിലാഷ്, എൻ.പങ്കജരാജൻ, ബി.അജയഘോഷ്, ദിനേഷ്ബാബു, ആർ.സുന്ദരേശൻ, പ്രൊഫ. ജി. പുരുഷോത്തമൻ, എം.സുരേന്ദ്രൻ, ബി.രാജു, എൻ.സോമരാജൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, KASU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.