ക്ളാസുകൾ ജൂലായ് 4ന് ആരംഭിക്കും
കൊല്ലം: പ്ളസ് ടു ക്ളാസുകൾ ജൂലായ് 4ന് ആരംഭിക്കാനിരിക്കെ ജില്ലയിലെ ഇരുപതോളം സ്കൂളുകളിൽ പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. പ്രൻസിപ്പൽ നിയമനത്തിനായി അദ്ധ്യാപകരിൽ നിന്ന് ജൂൺ 8 വരെ അപേക്ഷ സ്വീകരിച്ചെങ്കിലും നിയമന നടപടികൾ സ്വീകരിച്ചിട്ടില്ല.
പ്ലസ് ടു ക്ളാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ക്രമീകരണങ്ങൾ സ്കൂളുകളിൽ നടത്തേണ്ടതുണ്ട്. മത്രമല്ല, പ്ളസ് വൺ പ്രവേശനത്തിനുള്ള നടപടികളും അടുത്ത ആഴ്ച ആദ്യം ആരംഭിക്കണം. ഈ വർഷത്തെ പ്രോസ്പെക്ടസ് തയ്യാറാക്കുന്നത് വൈകുന്നതാണ് പ്രവേശന നടിപടികൾ നീണ്ടുപോകാൻ കാരണം.
സ്കൂളുകളിൽ പ്രിൻസിപ്പൽമാർ ആവശ്യമുള്ള സന്ദർഭമായതിനാൽ നിയമനടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം സ്കൂൾ പി.ടി.എ കളിൽ നിന്നും മറ്റും ഉയരുന്നുണ്ട്. ഹയർസെക്കൻഡറി അദ്ധ്യാപക ഒഴിവുകൾ നേരത്ത തന്നെ നികത്തിയിരുന്നു.
ഇക്കൊല്ലത്തെ പ്ളസ് വൺ പരീക്ഷകൾ ബുധനാഴ്ച പൂർത്തിയായി. എല്ലാ ഹയർസെക്കൻഡറി അദ്ധ്യാപകരും ഇന്ന് സ്കൂളുകളിലെത്തി പ്ളസ് വൺ ക്ളാസ് ആരംഭിക്കുന്നതിനും പ്ളസ് ടു പ്രവേശനത്തിനുമുള്ള നടപടികൾക്ക് നേതൃത്വം നൽകും.
പ്ളസ് വൺ പരീക്ഷകൾ പൂർത്തിയാകാതിരുന്നതുകൊണ്ടാണ് പ്രിൻസിപ്പൽമാരുടെ നിയമനം വൈകിയത്. പരീക്ഷ കഴിഞ്ഞതിനാൽ നിയമന നടപടികൾ വേഗം പൂർത്തിയാക്കും.
ഹയർ സെക്കൻഡറി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |