പരിശീലനമില്ലാതെ മികച്ച ബഹിരാകാശ വിനോദയാത്രയ്ക്ക് ഇപ്പോൾ നല്ല സമയമാണ്. രണ്ടു മണിക്കൂറോളം വിനോദസഞ്ചാരികളെ മുപ്പത് കിലോമീറ്റർ ഉയരത്തിൽ വരെ കൊണ്ടുപോകും. ഭീമൻ ബലൂണിലാണ് യാത്ര. ഇത് ബഹിരാകാശ പേടകത്തേക്കാൾ സുന്ദരമാണ്.
ഇതിനുള്ളിലെ കസേരയിൽ ചാരിക്കിടന്ന് ഭക്ഷണവും ബാർസേവനവും ആസ്വദിക്കാം. ടെലിസ്കോപ്പിലൂടെ ഭൂമിയെ നിരീക്ഷിക്കാം. ഇതിനുള്ളിൽ ആഡംബരപൂർണമായ ജനാലകളുള്ള വിശ്രമമുറിയുമുണ്ട്.
ചുറ്റുമുള്ളതെല്ലാം കറങ്ങിത്തിരിഞ്ഞ് കണ്ടാസ്വദിക്കാം. ആയിരം ഡോളർ അടച്ച് സീറ്റ് ബുക്ക് ചെയ്താൽ 2025 ൽ യാത്ര നടത്താം.
ഹീലിയം ബലൂണിൽ ഘടിപ്പിച്ച ക്യാപ്സൂൾ
1. ഹീലിയം ബലൂണിൽ ഘടിപ്പിച്ച ക്യാപ്സൂളിലിരുന്ന് ഭാരമില്ലായ്മ അനുഭവിക്കാം
2. വളരെ ഉയരങ്ങളിൽ നിന്ന് ഭൂമിയെ കാണാനും ഉപരിതലത്തിന്റെ വക്രതയും ബഹിരാകാശത്തിന്റെ കറുപ്പും ആസ്വദിക്കാം
3. നക്ഷത്രങ്ങളോട് കുറേക്കൂടി അടുത്തിരിക്കാം
4. രണ്ട് മണിക്കൂർ യാത്രയിൽ പാരച്യൂട്ടിന്റെ സഹായത്താൽ തിരിച്ച് ലാൻഡിംഗ്
5. ഡച്ച് കമ്പനിയായ സ്പേസ് എക്സ്പൊസിഷൻ കോർപ്പറേഷൻ, അമേരിക്കയിലെ ഗോൾഡൻ സ്പൈക്ക്, എലോൺ മസ്കിന്റെ സ്പേസ് എക്സ്, ഫ്രാൻസിലെ ദേശീയ ബഹിരാകാശ കമ്പനി, ബ്രിട്ടീഷ് സംരഭകനായ റിച്ചാർഡ് ബ്രാൻസണിന്റെ വിർജിൻ ഗാലക്റ്റിക്, ജെഫ്ബെസോസിന്റെ ബ്ലൂ ഒറിജിൻ കമ്പനി തുടങ്ങിയവരെല്ലാം ദശലക്ഷക്കണക്കിന് ഡോളർ ഈ രംഗത്ത് നിക്ഷേപിച്ചു
ടിക്കറ്റ് നിരക്ക് ₹ 60 ലക്ഷം
മൂന്ന് ദൗത്യങ്ങളുമായി സ്പേസ് എക്സ്
ആദ്യത്തെ ബഹിരാകാശ വിനോദയാത്ര സംഘടിപ്പിച്ചത് സ്പേസ് എക്സാണ്, 2022 ഏപ്രിൽ 8ന്. ഒരാളിന് ഏതാണ്ട് 400 കോടി രൂപ ഈടാക്കി റോക്കറ്റിന്റെ സഹായത്താൽ ബഹിരാകാശ നിലയിൽ എത്തിച്ചു. മറ്റു പ്രൊഫഷണൽ വിനോദസഞ്ചാരികളായ ബ്ലൂ ഒറിജിൻ, വിർജിൻ ഗാലക്റ്റിക് തുടങ്ങിയവർ അന്തംവിട്ടിരിക്കുകയാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആറുമാസത്തിലൊരിക്കൽ മൂന്ന് ദൗത്യങ്ങൾകൂടി നടത്താൻ സ്പേസ് എക്സിന് പരിപാടിയുണ്ട്.
പൊങ്ങിക്കിടക്കും വോയേജർ സ്റ്റേഷൻ
കാലിഫോർണിയായിലെ ഗേറ്റ് വേ ഫൗണ്ടേഷൻ കമ്പനി ഭൂമിയുടെ അന്തരീക്ഷത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന ക്രൂയിസ് കപ്പൽ മാതൃകയിലുള്ള ഹോട്ടൽ നിർമ്മിക്കാൻ പോകുന്നു. ഇതിൽ റെസ്റ്റോറന്റുകൾ, ബാറുകൾ, സിനിമ കാണാനുള്ള സൗകര്യം, ജിമ്മുകൾ, കച്ചേരി ഹാളുകൾ, ലൈബ്രറികൾ തുടങ്ങിയ സൗകര്യങ്ങളുണ്ടായിരിക്കും. 400 ആളുകൾക്ക് താമസിക്കാം. ഹോട്ടലിന്റെ പേരാണ് വോയേജർ സ്റ്റേഷൻ. 2027 ൽ യാഥാർത്ഥ്യമാകും. ശതകോടീശ്വരന്മാരല്ലാത്ത സാധാരണ പൗരന്മാരെ ബഹിരാകാശ വിനോദയാത്രയ്ക്ക് കുറഞ്ഞ ചെലവിൽ കൊണ്ടുപോകാൻ ബ്ലൂ ഒറിജിൻ കമ്പനി ബലൂൺ റൈഡുകൾ തയ്യാറാക്കുകയാണ്. 1903 ൽ അമേരിക്കയ്ക്ക് ഒരു വിമാനമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ 1938 ൽ ഈ വിമാന വ്യവസായം 1200000 മടങ്ങ് വളർന്നു. അതുപോലെ ബഹിരാകാശ സഞ്ചാരവും വളരുമോ? കാത്തിരുന്ന് കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |