കൊല്ലം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റങ്കുളങ്ങര, ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ ആലുംമൂട് വാർഡുകളുടെ പരിധിയിലുള്ള സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് 21ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അഫ്സാന പർവീണ്‍ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന കൊറ്റങ്കുളങ്ങര സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ , പുനുക്കന്നൂർ എൻ.എസ്.എസ് യു. പി സ്കൂൾ എന്നിവയ്ക്ക് 20നും അവധി നൽകി. തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |