കൊല്ലം: കടലിൽ ചെറുമത്സ്യ വേട്ടയിൽ ഏർപ്പെട്ട മൂന്ന് വള്ളങ്ങൾ തങ്കശേരിയിൽ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. മത്സ്യങ്ങളും പിടിച്ചെടുത്തു. ഇന്നലെ പിടികൂടിയതിന് പുറമേ ഈ സാമ്പത്തിക വർഷം ചെറുമത്സ്യങ്ങൾ പിടിച്ച 23 മത്സ്യബന്ധന യാനങ്ങൾക്കെതിരെ ഫിഷറീസ് വകുപ്പ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
യാനങ്ങളിൽ നിന്ന് ലഭിച്ച ഭക്ഷ്യയോഗ്യമായ മത്സ്യം ലേലം ചെയത് 2.54 ലക്ഷം രൂപ ഉൾപ്പെടെ 12.34 ലക്ഷം രൂപ സർക്കാരിലേക്ക് അടച്ചു. മത്സ്യങ്ങളുടെ പ്രജനന കാലമായ മൺസൂൺ കാലയളവിൽ യന്ത്രവത്കൃത യാനങ്ങൾക്ക് നിരോധനം ഉള്ളപ്പോഴാണ് കണ്ണിവലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചുള്ള ചെറുമീൻ പിടിത്തം. പട്രോളിംഗ് ശക്തമാക്കിയതോടെയാണ് ഇന്നലെ മൂന്ന് വള്ളങ്ങൾ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |