കൊല്ലം: വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ. സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ കൊല്ലം ബി.ആർ.സിയിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ജില്ലാതല മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിക്കാരുള്ള നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുന്നതിന് നിറവ് എന്ന പേരിൽ 60 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനും സൗജന്യ തൊഴിൽ പരിശീലനം നൽകുന്നതിനും ബഡ്സ് സ്കൂളുകൾ കേന്ദ്രീകരിച്ച് രക്ഷിതാക്കൾക്ക് തൊഴിൽ പരിശീലനം നൽകാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കോർപ്പറേഷൻ കൗൺസിലർ ശ്രീലത അദ്ധ്യക്ഷയായി. ഡെപ്യൂട്ടി മേയർ കെ. മധു മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ ലാൽ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ അനിത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |