കൊല്ലം : എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യവർഷികാഘോഷത്തിന്റെ ഭാഗമായി സ്വതന്ത്ര ഇന്ത്യയിലെ പൊലീസും ജനാധിപത്യവും എന്ന വിഷയത്തിൽ കേരളാപൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. ഡി.സി.ആർ.ബി അസി. കമ്മിഷണർ പ്രതീപ്കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ വിഷയം അവതരിപ്പിച്ചു.
യോഗത്തിൽ കേരളാ പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ ഷിനോദാസ്, കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.സുനി, ജില്ലാ പൊലീസ് സഹകരണ സംഘം പ്രസിഡന്റ് എസ്. ഷൈജു എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എൽ.വിജയൻ അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി എസ്. ഷഹീർ സ്വാഗതവും ട്രഷറർ സി.വിമൽകുമാർ നന്ദിയും പറഞ്ഞു. സംഘടന നേതാക്കളായ ബി.എസ് സനോജ്, ജിജു സി. നായർ, ലാലു, സി. വിനോദ്കുമാർ, നെരൂദ, ഹാഷിം, രതീഷ്, റജീന ബീവി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |