കൊല്ലം: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വതന്ത്ര ഇന്ത്യയിലെ പൊലീസും ജനാധിപത്യവും എന്ന വിഷയത്തിൽ കേരളാ പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ ഡി.സി.ആർ.ബി എ.സി.പി പ്രതീപ്കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ സ്വതന്ത്ര ഇന്ത്യയിലെ പൊലീസും ജനാധിപത്യവും എന്ന വിഷയം അവതരിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ്, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം കെ. സുനി, ജില്ലാ പൊലീസ് സഹകരണ സംഘം പ്രസിഡന്റ് എസ്.ഷൈജു എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എൽ.വിജയൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.ഷഹീർ സ്വാഗതവും ട്രഷറർ സി.വിമൽകുമാർ നന്ദിയും പറഞ്ഞു. സംഘടന നേതാക്കളായ ബി.എസ്.സനോജ്, ജിജു.സി.നായർ, ലാലു, സി.വിനോദ്കുമാർ, നെരൂദ, ഹാഷിം, രതീഷ്, റജീന ബീവി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |