കൊല്ലം: കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റായി വഴുതാനത്ത് ബാലചന്ദ്രനെ വീണ്ടും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. കൊട്ടാരക്കരയിൽ നടന്ന ജില്ലാ പ്രതിനിധി സമ്മേളനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി ഉദ്ഘാടനം ചെയ്തു.
റിട്ടേണിംഗ് ഓഫീസർ അഡ്വ. രഞ്ജിത്ത് തോമസ് അദ്ധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, ബെന്നി കക്കാട്, ചെറിയാൻ പോളച്ചിറയ്ക്കൽ, സ്റ്റിയറിംഗ് കമ്മിറ്റിയംഗം ഉഷാലയം ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു.
മറ്റ് ജില്ലാ ഭാരവാഹികളായി ആദിക്കാട് മനോജ്, ജോൺ.പി.കരിക്കം (വൈസ് പ്രസിഡന്റ്), സജി ജോൺ കുറ്റിയിൽ, എ. ഇക്ബാൽ കുട്ടി, ഇഞ്ചക്കാട് രാജൻ, വാളത്തുംഗൽ വിനോദ്, അഡ്വ. അജു മാത്യു പണിക്കർ, അബ്ദുൽ സലാം അൽഹാന, എസ്.എം.ഷരീഫ്, ജസ്റ്റിൻ രാജു, വേളമാനൂർ ശശി (ജനറൽ സെക്രട്ടറി), ജോസ് ഏറത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |