എഴുകോൺ : എസ്.എൻ.ഡി.പി യോഗം എഴുകോൺ 565 - ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ സൗജന്യ പി.എസ്.സി പരിശീലന ക്ലാസിന് തുടക്കമായി. കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി. മന്മഥൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി. സജീവ്, പെൻഷണേഴ്സ് കൗൺസിൽ കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് ജെ.അനിൽകുമാർ, ശാഖ അംഗങ്ങളായ പ്രസന്നാ തമ്പി, ശരത്, രൂപേഷ് രാജ് എന്നിവർ സംസാരിച്ചു. ശാഖ അംഗം അനിൽ ശിവനാമം സ്വാഗതവും പി.എസ്.സി കോച്ചിംഗ് കോ- ഓർഡിനേറ്റർ ആശ നന്ദിയും പറഞ്ഞു. എഴുകോൺ ശാഖ ഹാളിൽ ബുധൻ, ശനി, ഞായർ ദിവസങ്ങൽ ഉച്ചയ്ക്ക് ശേഷം 2നാണ് ക്ളാസ്. ജാതിമതഭേദമന്യേ ശാഖാ പരിധിക്ക് പുറത്തുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാം.
പ്രദേശവാസികൾക്ക് സർക്കാർ ജോലി ലഭ്യമാക്കി മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുകയാണ് പരിശീലന പദ്ധതിയുടെ ലക്ഷ്യമെന്ന് ശാഖ സെക്രട്ടറി ടി.സജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |