SignIn
Kerala Kaumudi Online
Thursday, 19 September 2024 2.39 AM IST

വായനചങ്ങാത്തം പഞ്ചായത്ത് തല ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
panmana-padam

ചവറ : പൊതുവിദ്യാലങ്ങളിലെ കുട്ടികളിൽ മലയാളഭാഷയിലെ പോരായ്മകൾ പരിഹരിക്കുന്നതിനും വായനാശീലം വളർത്തുന്നതിനും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പും എസ്.എസ്.കെയും സംയുക്തമായി സംഘടിപ്പിച്ച പഠന പരിപോഷണ പരിപാടിയായ വായനചങ്ങാത്തം പദ്ധതിയുടെ പന്മന പഞ്ചായത്ത്‌ തല ഉദ്ഘാടനം ഗവ.ജി.ഡി.വി.എൽ.പി.എസ് വടക്കുംതലയിൽ വെച്ച് നടന്നു. പി.ടി.എ പ്രസിഡന്റ്‌ അജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാദ്ധ്യാപിക നെസ്‌ലി സ്വാഗതം ആശംസിച്ചു. പന്മന പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാമൂലയിൽ സേതുക്കുട്ടൻ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യപ്രഭാഷണം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് ചാക്കോയും പദ്ധതി വിശദീകരണം ചവറ ബി.പി. സി സ്വപ്‍ന എസ്.കുഴിത്തടതിലും നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ്‌ അനീസ് ആശംസ നേർന്നു. ബി. ആർ.സി ട്രെയിനർ എസ്.സിന്ധു രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസും സീനിയർ അസിസ്റ്റന്റ് റഫീന നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.