SignIn
Kerala Kaumudi Online
Friday, 20 September 2024 12.10 PM IST

ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിന് നാളെ കൊല്ലത്ത് കൊടിയുയരും

Increase Font Size Decrease Font Size Print Page
rsp

കൊല്ലം: ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിന് നാളെ കൊല്ലത്ത് കൊടി ഉയരും. അമ്പലപ്പുഴ എൻ.ശ്രീകണ്ഠൻ നായർ- കെ.സി.എസ്. മണി സ്മാരകത്തിൽ നിന്ന് അഡ്വ. ബി.രാജശേഖരൻ ക്യാപ്ടനായ കൊടിമര ജാഥ, തിരുവനന്തപുരം കെ.പങ്കജാക്ഷൻ സ്മാരകത്തിൽ നിന്ന് കെ.ജയകുമാർ ക്യാപ്ടനായ പതാകജാഥ, ചന്ദനത്തോപ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഉല്ലാസ് കോവൂർ ക്യാപ്ടനായ ദീപശിഖ ജാഥ എന്നിവ നാളെ വൈകിട്ട് 5ന് ആനന്ദവല്ലീശ്വരം മൈതാനിയിൽ കേന്ദ്രീകരിച്ച് വാഹനജാഥയായി കന്റോൺമെന്റ് മൈതാനിയിൽ എത്തിച്ചേരും. തുടർന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പതാക ഉയർത്തും.

15ന് വൈകിട്ട് 3ന് ആശ്രാമം മൈതാനത്തെ അഡ്വ. ഫിലിപ്പ്.കെ.തോമസ് നഗറിൽ നിന്ന് റെഡ് വോളണ്ടിയർ മാർച്ചും പ്രകടനവും രാത്രി 7ന് കന്റോൺമെന്റ് മൈതാനത്ത് എത്തും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ആർ.എസ്.പി അഖിലേന്ത്യാ ജന. സെക്രട്ടറി മനോജ് ഭട്ടാചാര്യ ഉദ്‌ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷനാകും. 16ന് സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ പ്രതിനിധി സമ്മേളനം മുൻ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. ബാബു ദിവാകരൻ അദ്ധ്യക്ഷനാകും. ഉച്ചയ്ക്ക് ശേഷം എ.എ.അസീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും. 17ന് രാഷ്ട്രീയ കരട് പ്രമേയം അഡ്വ. ടി.സി.വിജയൻ അവതരിപ്പിക്കും. തുടർന്ന് ചർച്ച, പ്രമേയങ്ങൾ, ക്രഡൻഷ്യൽ റിപ്പോർട്ട്, സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.