കൊല്ലം: ശ്രീനരായണ കോളേജിലെ എൻ.എസ്.എസ് യൂണിറ്റും കൊല്ലം എക്സൈസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ജില്ലാകേന്ദ്രത്തിലെ സ്കൂളുകളിലും പൊതു ഇടങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ 'മനുഷ്യമൃഗം' തെരുവ് നാടകം അവതരിപ്പിച്ചു. കൊല്ലം ഗേൾസ് ഹൈസ്കൂൾ, കൊല്ലം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ,കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, എക്സൈസ് ഓഫീസ് എന്നിവിടങ്ങളിൽ നാടകം അരങ്ങേറി. ആശയപരമായും പ്രകടന മികവിലും നാടകം ജനശ്രദ്ധയാകർഷിച്ചു. ഗവ.ബോയ്സ് ഹൈ സ്കൂളിൽ നടന്ന പരിപാടി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷ് ഉദ്ഘാടനം ചെയ്തു. എക്സൈസ് വിമുക്തി ജില്ലാ കോർഡിനേറ്റർ രാജേഷ് കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ കർമ്മപദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.നിഷ.ജെ തറയിലിന്റെ പിന്തുണയോടു കൂടി നടന്ന പരിപാടികൾക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.വിദ്യ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |