കൊല്ലം: ജില്ലാ പഞ്ചായത്ത് കരീപ്രയിൽ നിർമ്മിച്ച വ്യവസായ എസ്റ്റേറ്റിന്റെ ഉദ്ഘാടനം 26ന് നടക്കും. 10 കോടി 35 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. 2.06 കോടി രൂപ ഭൂമി വാങ്ങുന്നതിനും 8.29 കോടി കെട്ടിട നിർമ്മാണത്തിനും വിനിയോഗിച്ചു. മൂന്ന് ഏക്കറിൽ രണ്ട് ബഹുനില കെട്ടിടങ്ങളിലായി 14 വ്യവസായ ഷെഡ്ഡുകളാണ് എസ്റ്റേറ്റിലുള്ളത്. പത്ത് ഷെഡ്ഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. നാലെണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഒൻപത് വ്യവസായ എസ്റ്റേറ്റുകളുള്ള സംസ്ഥാനത്തെ ഏക ജില്ലാ പഞ്ചായത്താണ് കൊല്ലം. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വ്യവസായങ്ങൾ ആരംഭിക്കാൻ കഴിയാത്തവർക്ക് വലിയ മുതൽമുടക്കില്ലാതെ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വ്യവസായ ഷെഡ്ഡുകൾ സഹായകരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |