കൊല്ലം: ശിവരാജൻ കോവിലഴികം രചിച്ച 'മിന്നാമിന്നികൾ' ബാലസാഹിത്യ കവിതാ സമാഹാരം കൊല്ലം പ്രസ് ക്ളബിൽ കവി ചവറ കെ.എസ്.പിള്ള കാവ്യ നിരൂപകൻ ഡോ.ആർ.പ്രസന്നരാജന്‍ നൽകി പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. കവിയും നോവലിസ്റ്റുമായ ജഗദീഷ് കോവളം പുസ്തകം പരിചയപ്പെടുത്തി.പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, സാഹിത പബ്ളിഷർ ജോയ് എബ്രഹാം, വി.ടി.കുരീപ്പുഴ, കെ.പി.എ.സി ലീലാ കൃഷ്ണൻ, അഡ്വ.ബേബിസൺ, വക്കം സുകുമാരൻ, ഷാജിലാൽ, മുരളി സഹ്യാദ്രി എന്നിവർ സംസാരിച്ചു.സാഹിതി മാനേജിംഗ് എഡിറ്റർ ബാലചന്ദ്രൻ ഇഷാര സ്വാഗതവും വി.വി.ജോസ് കല്ലട നന്ദിയും പറഞ്ഞു.പ്രകാശന ചടങ്ങിനു മുന്നോടിയായി നടന്ന കവിയരങ്ങ് കവി ശ്രീലകം വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. തെങ്ങമം ഗോപകുമാർ അദ്ധ്യക്ഷനായി. കവികളായ മൈനാഗപ്പള്ളി ശ്രീരംഗൻ, ശശിധരൻ കുണ്ടറ, ഫില്ലീസ് ജോസഫ്, രമ്യാലക്ഷ്മി, ഷീബ എം.ജോൺ, ബിനുരാജ് കല്ലട, അപ്സര ശശികുമാർ, ജോൺ റിച്ചാർഡ്, സുജ ബിജു കലയപുരം, ഹിൽഡഷീല, മോഹൻദാസ് എവർഷൈൻ, ശാരദാ സോണി, നേഹ ബ്രിജേഷ് എന്നിവർ കവിതകളവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |